• Mon. Feb 3rd, 2025

24×7 Live News

Apdin News

ചലച്ചിത്ര നിർമാതാവ് കെ.പി ചൗധരി മരിച്ചനിലയിൽ

Byadmin

Feb 3, 2025





പനാജി: തെലുങ്ക് സിനിമാ നിര്‍മാതാവ് കെ.പി ചൗധരിയെ(44)മരിച്ച നിലയില്‍ കണ്ടെത്തി. രജനീകാന്ത് അഭിനയിച്ച കബാലിയുടെ തെലുങ്ക് പതിപ്പിന്റെ നിര്‍മാതാവാണ് കെ.പി ചൗധരി.

നോര്‍ത്ത് ഗോവയിലെ സിയോലിമില്‍ വാടകവീടിന് സമീപത്താണ് ചൗധരിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് നോര്‍ത്ത് ഗോവ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അഞ്ചുന പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സിയോലിം സ്‌റ്റേഷനിലാണ് മരണം സംബന്ധിച്ച പ്രാഥമിക വിവരം ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് 2023ല്‍ കെ.പി ചൗധരിയെ സൈബര്‍ സ്‌ക്വഡ് അറസ്റ്റ് ചെയ്തിരുന്നു.

(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)



By admin