• Tue. Jan 21st, 2025

24×7 Live News

Apdin News

ചാനലിനെതിരായ പോക്സോ കേസിൽ ഇടക്കാല ജാമ്യം

Byadmin

Jan 21, 2025





കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരേ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൺസൾട്ടിങ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് പി.വി. കു‍ഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്.

പെൺകുട്ടിക്കും മാതാപിതാക്കൾക്കും പരാതിയില്ലാത്ത കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് അടിസ്ഥാനമെന്തെന്നു കോടതി ചോദിച്ചു. പബ്ലിസിറ്റിക്കു വേണ്ടിയുള്ള കേസാണോ ഇത്. പ്രഥമദൃഷ്ട്യാ തന്നെ കേസ് നിലനിൽക്കില്ലല്ലോ.

മാധ്യമ പ്രവർത്തകർക്കെതിരേ എന്തിനാണ് ഇത്തരം കേസുകൾ എടുക്കുന്നതെന്നും സിംഗിൾ ബെഞ്ച് ആരാഞ്ഞു. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതി ഡിജിപിക്ക് നൽകിയ പരാതിയിലായിരുന്നു കന്‍റോൺമെന്‍റ് പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി ഇരുവർക്കുമെതിരേ കേസ് എടുത്തിരുന്നത്.



By admin