ഇന്ന് കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. മലയാളികൾക്ക് പുതുവർഷാരംഭമാണ് ചിങ്ങം ഒന്ന്. മാത്രമല്ല ഇന്ന് കർഷകദിനംകൂടിയാണ്. എന്നാൽ, ഈ വർഷത്തെ ചിങ്ങം ഒന്നിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊല്ലവർഷത്തിലെ പുതിയ നൂറ്റാണ്ടിന്റെ തുടക്കം കൂടിയാണ് ഇന്ന്. കൊല്ലവർഷം 1201 ആരംഭിക്കുന്നത് ഇന്നാണ്. കൊല്ലവർഷത്തിലെ പന്ത്രണ്ടാം നൂറ്റാണ്ടിന് ഇന്നലെ അവസാനമായി. ഇന്ന് പുലരുന്നത് കൊല്ലവർഷത്തിലെ പതിമൂന്നാം നൂറ്റാണ്ടിലേക്കാണ്. ദാരിദ്ര്യത്തിന്റെയും കർക്കടകവും പെരുമഴയും പിന്നിട്ട് വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ പുതുവർഷമെത്തുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. മാത്രമല്ല ഓണാഘോഷത്തിന്റെ […]
ചിങ്ങം 1: കേരള കർഷക ദിനം; പുതുവർഷത്തെ വരവേറ്റ് മലയാളികൾ
