• Sun. Aug 10th, 2025

24×7 Live News

Apdin News

ചിത്രീകരണം പൂർത്തിയാക്കി നോളന്റെ ഒഡീസി | PravasiExpress

Byadmin

Aug 10, 2025





ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ വമ്പൻ താരനിരയോടെ ഒരുങ്ങുന്ന ഒഡീസിയുടെ ചിത്രീകരണം പൂർത്തിയായി. ഹോമറിന്റെ ഇതിഹാസകാവ്യം ഒഡീസിയുടെ ചലച്ചിത്രാവിഷ്ക്കാരത്തിനായി നോളൻ ബ്രഹ്മാണ്ഡ സെറ്റുകൾ പണിതതും കടലിലും ലോകമെങ്ങും സഞ്ചരിച്ച് യഥാർത്ഥ ലൊക്കേഷനുകളിലും മറ്റുമായി ഒഡീസി ചിത്രീകരിച്ചത് വലിയ വാർത്തയായിരുന്നു.

ഐതിഹാസിക യുദ്ധമായ ട്രോജന് യുദ്ധത്തിന് ശേഷം ഇത്താക്ക എന്ന സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന രാജാവായ ഒഡീസിയസ്സിന്റെ പത്തു വർഷത്തെ അതിസാഹസികമായ യാത്രയുടെ കഥയാണ് ഒഡീസിയുടെ പ്രമേയം. ചിത്രത്തിൽ ഒഡീസിയസ് ആയി അഭിനയിക്കുന്നത് മാറ്റ് ഡേമാൻ ആണ്.

സ്പൈഡർമാൻ ചിത്രങ്ങളിലൂടെ പ്രശസ്തനായ ടോം ഹോളണ്ട് ഒഡീസിയസ്സിന്റെ മകനായ ടെലിമക്കസ് ആയി വേഷമിടുന്നത്. അടുത്തിടെ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിലൂടെ ലീക്കായത് വമ്പൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഒരു സ്വകാര്യ പ്രീമിയറിന്വേണ്ടി നൽകിയ ടീസർ ആരോ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.

മാറ്റ് ഡേമനും, ടോം ഹോളണ്ടിനും ഒപ്പം റോബർട്ട് പാട്ടിൻസൺ, സെന്തായ, ചാർലെസ് തേരൺ, ജോൺ ബെർന്താൽ, മിയ ഗോത്, ആൻ ഹാഥ്വേ തുടങ്ങിയ വമ്പൻ താര നിര ഒഡീഷയിൽ അണിനിരക്കുന്നു. 2026 ജൂലൈ 17 ലോകമെങ്ങുമുള്ള തിയറ്ററുകളിൽ ഒഡീസിയെത്തും. ചിത്രത്തിന്റെ ടീസറിന്റെ ഔദ്യോഗിക റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല



By admin