• Mon. Aug 11th, 2025

24×7 Live News

Apdin News

ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Byadmin

Aug 10, 2025





പാലക്കാട് ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ കറുപ്പകം കോളജിലെ ബയോ ടെക്നോളജി വിദ്യാർഥികളാണ് മരിച്ചത്. ശ്രീഗൗതം, അരുൺകുമാർ എന്നിവരാണ് മരണപ്പെട്ടത്. നാലരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അരുൺകുമാറിന്റെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുഴയിലെ ഒഴുക്കിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന ഇവർ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു . ശ്രീഗൗതം രാമേശ്വരം സ്വദേശിയാണ്. നെയ് വേലി സ്വദേശിയാണ് അരുൺ. സ്‌കൂബ സംഘം, ഫയർ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.



By admin