ജയിലിന് മുന്നിലും റീലുമായി യൂട്യൂബര്‍ മണവാളന്‍. ജയിലിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു റീല്‍ എടുത്തത്. ജയിലില്‍ അടയ്ക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ചിത്രീകരണം. ശക്തമായി തിരിച്ചുവരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാര്‍ പറയിക്കുന്നുമുണ്ട്. വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലാണ് മുഹമ്മദ് ഷെഹിന്‍ഷാ എന്ന മണവാളന്‍. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. ഒളിവില്‍പ്പോയ ഇയാളെ തൃശൂര്‍ വെസ്റ്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2024 ഏപ്രില്‍ 19 ആയിരുന്നു കേസിനാസ്പദമായ സംഭവം. കേരളവര്‍മ്മ കോളേജിലുണ്ടായ […]