Posted By: Nri Malayalee
November 6, 2024
സ്വന്തം ലേഖകൻ: വിദേശികള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് യു കെയില്‍ ശിക്ഷിക്കപ്പെട്ടാന്‍, അവര്‍ ശിക്ഷാകാലാവധി കഴിയുന്നത് വരെ ബ്രിട്ടനിലെ ജയിലുകളില്‍ തുടരുന്നതിനു പകരമായി അവര്‍ ഉടനടി നാടുകടത്താനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുകയാണ്.
ജയിലുകളില്‍ തിരക്ക് അമിതമായി വര്‍ദ്ധിക്കുന്നതിനാലാണിത്. നിലവിലെ നിയമങ്ങള്‍ അനുശാസിക്കുന്നതിലും നേരത്തെ വിദേശ ക്രിമിനലുകളെ ജയില്‍മുക്തരാക്കുന്ന കാര്യം ആലോചിക്കുന്നതായി ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് പാര്‍ലമെന്റില്‍ അറിയിച്ചു. മോചിപ്പിച്ചതിന് ശേഷം ഉടനടി അവരെ നാടുകടത്തുകയും ചെയ്യും.
വിദേശ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് മുന്‍പായി നാടുകടത്തുകയും പിന്നീട് യു കെയിലേക്കുള്ള തിരിച്ചു വരവ് സാധ്യമാക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഒരു നിര്‍ദ്ദേശം. അവര്‍ തിരിച്ചെത്തിയാല്‍, ശിക്ഷാ കാലാവധി മുഴുവന്‍ ജയിലില്‍ കഴിയേണ്ടതായി വരും.
മറ്റൊരു നിര്‍ദ്ദേശം, ശിക്ഷാ കാലാവധിയുടെ കാല്‍ ഭാഗം അനുഭവിച്ചു കഴിഞ്ഞാല്‍ അവരെ നാടുകടത്തുക എന്നതാണ്. നിലവില്‍ ശിക്ഷാ കാലാവധിയുടെ 40 ശതമാനം അനുഭവിച്ചു കഴിയുമ്പോഴാണ് ജയില്‍ മോചിതരാക്കി നാടുകടത്തുക.