ജിദ്ദ > ജിദ്ദ നവോദയ ഷറഫിയ ഏരിയ കൺവെൻഷൻ പുഷ്പൻ നഗറിൽ നടന്നു. ഏരിയ ആക്റ്റിങ് പ്രസിഡന്റ് റിയാസ് കരാപ്പറമ്പിന്റെ അധ്യക്ഷതയിൽ നടന്ന കൺവൻഷൻ ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ ഏരിയ പ്രവർത്തന റിപ്പോർട്ടും ഏരിയ രക്ഷാധിക്കാരി ഫിറോസ് മുഴുപ്പിലങ്ങാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അനസ് കൂരാട് രക്തസാക്ഷി പ്രമേയവും, പീസി അയൂബ്ബ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഷീബ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ നടത്തുന്ന കാവിവൽക്കരണത്തിനെതിരെയുള്ള പ്രമേയം ഐക്യകണ്ഠേന അംഗീകരിച്ചു. കൺവൻഷന് ആശംസകൾ അർപ്പിച്ചുകൊണ്ട് കേന്ദ്ര കമ്മിറ്റി സെക്രട്ടറി അനസ് ബാവ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മുജീബ് പൂന്താനം, നൗഷാദ് ബാബു, സലാം മമ്പാട്, റഫീഖ് പത്തനാപുരം, സാബു മമ്പാട് എന്നിവർ സംസാരിച്ചു. ബിനു സ്വാഗതവും നൂറുന്നീസ നന്ദിയും രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ