മനാമ: റിയാദില്‍ നടക്കുന്ന ജിസിസി-യുഎസ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹമദ് രാജാവിന് ക്ഷണം. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദില്‍ നിന്നാണ് ഔദ്യോഗിക ക്ഷണം ലഭിച്ചത്. സൗദി അംബാസഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍ സുദൈരിയാണ് ക്ഷണം കൈമാറിയത്.
ഹമദ് രാജാവ് ക്ഷണത്തിന് നന്ദി അറിയിക്കുകയും ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെയും സഹകരണത്തെയും പ്രശംസിക്കുകയും ചെയ്തു. ഉഭയകക്ഷി, ഗള്‍ഫ് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സല്‍മാന്‍ രാജാവ് നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ ഉറപ്പിക്കുകയും ചെയ്തു.
ഗള്‍ഫ്-യുഎസ് തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഉച്ചകോടി ലക്ഷ്യമിടുന്നു. ഈ ആഴ്ച സൗദി അറേബ്യ, ഖത്തര്‍, യുഎഇ സന്ദര്‍ശന വേളയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജിസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
The post ജിസിസി-യുഎസ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹമദ് രാജാവിന് ക്ഷണം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.