ജർമനിയിലെ പ്രശസ്തമായ ന്യൂഡിസ്റ്റ് ബീച്ചുകളിൽ വസ്ത്രം ധരിച്ചു വരുന്നവർക്ക് വിലക്കേർപ്പെടുത്തി. സാധാരണയായി പ്രകൃതിയുമായി ഇടപഴകി ജീവിക്കുന്ന ജീവിത ശൈലിയുള്ളവരാണ് ന്യൂഡിസ്റ്റ് ബീച്ചുകളിലെത്താറുള്ളത്. വസ്ത്രം ധരിച്ചെത്തുന്നവർ നഗ്നതാവാദികൾക്ക് അലോസരമുണ്ടാകുന്നുവെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. റോസ്റ്റോക്ക് ബീച്ചിലാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്. പൂർണമായും നഗ്നരാകാൻ തയാറാകാത്തവരെ ബീച്ചിലേക്ക് കടത്തി വിടില്ലെന്ന് അധികൃതർ വ്യക്തമാക്കി. റോക്സ്റ്റോക്കിൽ മാത്രം 15 കിലോമീറ്ററോളമുള്ള ന്യൂഡിസ്റ്റ് ബീച്ചാണുള്ളത്. പ്രകൃത്യായുള്ള ജീവിതശൈലിയെ ഇഷ്ടപ്പെടുന്നവർക്കായാണ് ഇത്തരം ബീച്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ബീച്ചിൽ തന്നെ വിവിധ വിഭാഗങ്ങളുണ്ട്. പത്തൊമ്പതാം […]
ജർമനിയിലെ ന്യൂഡിസ്റ്റ് ബീച്ചുകളിലേക്ക് വസ്ത്രം ധരിച്ചെത്തുന്നവർക്ക് വിലക്ക്
