• Thu. May 8th, 2025

24×7 Live News

Apdin News

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ

Byadmin

May 8, 2025





ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റിൽ തുടരുമെന്ന് രോഹിത് ശർമ അറിയിച്ചു.ട്വന്‍റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു.

രോഹിത് ശർമ 67 ടെസ്റ്റിൽ നിന്നായി 12 സെഞ്ചുറിയും 18 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 4301 റൺസ് നേടിയിട്ടുണ്ട്. 2023ൽ ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് നയിച്ചു.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റുന്നുവെന്ന വാർത്തയ്ക്ക് തൊട്ടു പിന്നാലെയാണ് രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ചു ടെസ്റ്റു പരമ്പരകൾ ജൂൺ 20നാണ് ആരംഭിക്കുന്നത്.



By admin