• Thu. Aug 21st, 2025

24×7 Live News

Apdin News

‘ടോൾ പിരിക്കേണ്ട’; ദേശീയപാത അഥോറിറ്റിയുടെ അപ്പീൽ സുപ്രീംകോടതി തള്ളി

Byadmin

Aug 20, 2025


ന‍്യൂഡൽഹി: പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയപാത അഥോറിറ്റിയുടെ അപ്പീൽ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ‍്യക്തമാക്കി.

പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്നും ഗതാഗതം സുഗമമാക്കാൻ ഹൈക്കോടതി നിരീക്ഷണം തുടരുമെന്നും സുപ്രീംകോടതി പറഞ്ഞു.

ഒരു മാസത്തേക്ക് പാലിയേക്കരയിൽ ടോൾ പിരിക്കേണ്ടെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരേയായിരുന്നു ദേശീയപാത അഥോറിറ്റി അപ്പീൽ നൽകിയത്.

By admin