• Mon. Dec 23rd, 2024

24×7 Live News

Apdin News

ട്രംപിന്റെ കാബിനറ്റിൽ ഇന്ത്യൻ വംശജരും ഇടം പിടിച്ചേക്കും; പ്രതീക്ഷയോടെ യുഎസിലെ ഇന്ത്യക്കാർ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 22, 2024


Posted By: Nri Malayalee
December 21, 2024

സ്വന്തം ലേഖകൻ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കാബിനറ്റിൽ ഇന്ത്യൻ വംശജരും ഇടം പിടിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിൽ യുഎസിലെ ഇന്ത്യക്കാർ. അമേരിയ്ക്കന്‍ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റും 15 എക്സിക്യൂട്ടീവ് ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരും ഉള്‍പ്പെടുന്ന സർക്കാരിന്റെ കാബിനറ്റിലേയ്ക്കാണ് ഇന്ത്യൻ വംശജരും ഉൾപ്പെടുക.

പരസ്യമായി പ്രഖ്യാപിക്കാത്ത എക്സിക്യൂട്ടീവ് നിയമനങ്ങളില്‍ ഇന്ത്യൻ വംശജരായ തുളസി ഗബ്ബാര്‍ഡ്, വിവേക് രാമസ്വാമി, കാഷ്യാപ് പട്ടേല്‍, ഡോക്ടര്‍ ജെയ് ബട്ടാചാര്യാ, ഹര്‍മിത് ധില്ലന്‍ അടക്കം നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് വരെയുണ്ട്. ഉഷ വാൻസ് അമേരിക്കയുടെ സെക്കന്റ് ലേഡിയായി അറിയപ്പെടും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി നീണ്ട വർഷങ്ങൾ കഠിനമായി പ്രയത്നിച്ചവരില്‍ പ്രധാനികളാണ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടവര്‍. ഒന്നാം ലോക ശക്തിയായ അമേരിക്കയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഭരണഘടന നിബന്ധനകള്‍ക്കനുസൃതമായി നടത്താനുള്ള അധികാരവും ഉത്തരവാദിത്വവും പ്രസിഡന്റും വൈസ് പ്രസിഡന്റും അടങ്ങുന്ന എക്സിക്യൂട്ടീവ് ബ്രാഞ്ചായ കാബിനറ്റിനുണ്ട്.

സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി (സി.ഐ.എ.)യും എൺവയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയും പൂര്‍ണമായും അമേരിക്കന്‍ പ്രസിഡന്റിന്റെ നിയന്ത്രണത്തിലായതിനാല്‍ ഈ വിഭാഗത്തിന്‍റെ തലവന്മാരെ എക്സിക്യൂട്ടീവ് കാബിനറ്റ് അംഗങ്ങളായി അംഗീകരിച്ചിട്ടുണ്ട്.

ഫെഡറല്‍ റിസേര്‍വ് ബോര്‍ഡ് സെക്യൂരിറ്റി ആൻഡ് എക്സേഞ്ച് കമ്മിഷനടക്കമുള്ള 50തിലധികം ഹെഡ്സ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവുമാരെയും ഫെഡറല്‍ ജഡ്ജിമാരെയും വിവിധ ലോക രാജ്യങ്ങളിലേയ്ക്കുള്ള അംബാസിഡര്‍മാരെയും അമേരിക്കന്‍ ഭരണഘടനാനുസരണം പ്രസിഡന്റ് നിയമിക്കും.

ഡോണാള്‍ഡ് ട്രംപിന്റെ ദീര്‍ഘകാല സുഹൃത്തും വിശ്വസ്തനുമായ കാശ്യപ് പട്ടേലിനെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ.) ഡയറക്ടറായി നിയമിക്കപ്പെടാനുള്ള സാധ്യതകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

ട്രംപിന്റെ കാബിനറ്റിലെ നിയുക്ത വൈസ് പ്രസിഡന്റ് ജെ. ഡി. വാന്‍സിന്റെ ഇന്ത്യൻ വംശജയായ ഭാര്യ അമേരിക്കയുടെ സെക്കൻഡ് ലേഡിയാകുന്ന ഉഷാ വാൻസ് അടക്കം ഹര്‍മിത് ധില്ലന്‍, ഡിഫന്റര്‍ ഓഫ് സവില്‍ റൈറ്റ്സ് വകുപ്പിലും ഡോ. ജെയ് ഭട്ടാചാര്യ, ഇന്നോവേറ്റര്‍ ഇന്‍ പബ്ലിക് ഹെല്‍ത്തിലും കാശ്യപ് പട്ടേല്‍, എഫ്.ബി.ഐ. ഡയറക്ടറായും വിവേക് രാമസ്വാമി, സ്ട്രീമിംഗ് ഗവൺമെന്റ് എഫിഷെന്‍സി വകുപ്പിലും തുളസി ഗബ്ബാര്‍ഡ്, വെറ്റേണ്‍സ് ആൻഡ് ഇന്റലിജന്‍സ് മേധാവിയായി ജനുവരി 20ന് ചുമതലയേൽക്കുമെന്ന് പ്രതീക്ഷിക്കാം.

ദീര്‍ഘ കാലമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിലും ശക്തമായ രാഷ്ട്രീ യരംഗത്തും പ്രവര്‍ത്തിച്ച ഇന്ത്യൻ വംശജയായ നിക്കി ഹെലിയെ കാബിനറ്റ് പദവി സ്വീകരിക്കുന്നതിനായി ആവശ്യപ്പെട്ടെങ്കിലും പരസ്യമായി നിരസിച്ചതായി റേഡിയോ ഷോയില്‍ വെളിപ്പെടുത്തിയിരുന്നു.

By admin