• Tue. Feb 11th, 2025

24×7 Live News

Apdin News

ട്രംപിന്റെ നാടുകടത്തൽ ഭീഷണി: പാർട്ട് ടൈം ജോലികൾ ഉപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 10, 2025


Posted By: Nri Malayalee
February 9, 2025

സ്വന്തം ലേഖകൻ: ട്രംപിന്റെ നാടുകടത്തിൽ ഭീഷണിയെ തുടർന്ന് അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ജോലി സ്ഥലങ്ങളിൽ വരെ ഉദ്യോ​ഗസ്ഥർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ തിരിച്ചറിയൽ രേഖയും ജോലിയുമായി ബന്ധപ്പെട്ട രേഖകളും ഉദ്യോ​ഗസ്ഥർ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്.

എഫ് വൺ വീസകളുളള വിദ്യാർത്ഥികൾക്ക് 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുളളു. എന്നാൽ അധിക പണം ലഭിക്കുന്നതിന് വേണ്ടി ചില വിദ്യാർത്ഥികൾ കൂടുതൽ സമയം ജോലിക്ക് വേണ്ടി നീക്കി വെക്കാറുണ്ട്. പാർട്ട് ടൈം ജോലികൾക്ക് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ വലിയൊരു വിഭാ​ഗത്തെ ബാധിച്ചിട്ടുണ്ട്. നാടുകടത്തൽ ഭീഷണിയെ തുടർന്ന് പല വിദ്യാർത്ഥികളും ജോലി ഉപേക്ഷിച്ചുതുടങ്ങി. ഇത് വിദ്യാർത്ഥികളിൽ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.

‘കോളജിലെ ക്ലാസിന് ശേഷം ഞാൻ ആറ് മണിക്കൂർ ജോലി ചെയ്യാറുണ്ട്. ഒരു ദിവസം ഞാൻ പണിയെടുക്കുന്ന റെസ്റ്റോറന്റിൽ എത്തി ഉദ്യോ​ഗസ്ഥർ എല്ലാ തൊഴിലാളികളേയും ചോദ്യം ചെയ്തു. അവർ എന്റെ കോളജ് ഐ ഡി ചോദിച്ചു. ഈ അനുഭവം വളരെ ഭയാനകമായിരുന്നു. അതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ ഞാൻ രാജിവെച്ചു’, അറ്റ്ലാൻ്റയിൽ സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

By admin