• Thu. Dec 26th, 2024

24×7 Live News

Apdin News

ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും! യു.എസ്സിൽ ആണും പെണ്ണും മാത്രം മതിയെന്ന് ട്രംപ് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 26, 2024


Posted By: Nri Malayalee
December 24, 2024

സ്വന്തം ലേഖകൻ: ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യു.എസില്‍ ഉണ്ടാവുകയുള്ളുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള ഉത്തരവുകളില്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. അതു പോലെ കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ട്രാന്‍സ്ജെന്‍ഡര്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ ട്രംപ് നിലപാട് യു.എസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രസംഗത്തില്‍ ട്രംപ് തന്റെ വരാനിക്കുന്ന പദ്ധതികളെ കുറിച്ചും വ്യക്തമാക്കിയിരുന്നു.

കുടിയേറ്റ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പനാമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതിനൊപ്പം യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും മിഡില്‍ ഈസ്റ്റിലെ അരാജകത്വം അവസാനിപ്പിക്കുമെന്നും മൂന്നാം ലോക മഹായുദ്ധം തടയുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ ശൃംഖലയെ തകര്‍ക്കുകയും അതിലുള്‍പ്പെട്ടവരെ നാടുകടത്തുകയും നശിപ്പിക്കുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

By admin