• Tue. Nov 26th, 2024

24×7 Live News

Apdin News

ട്രാൻസ്ജെൻഡർമാർ സൈന്യ ത്തിൽ വേണ്ട; സുപ്രധാന ഉത്തരവ് നടപ്പിലാക്കാൻ ട്രംപ്; 15,000 പേരെ ബാധിക്കും – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 26, 2024


Posted By: Nri Malayalee
November 25, 2024

സ്വന്തം ലേഖകൻ: ട്രാൻസ്ജെൻഡർമാരെ യുഎസ് സൈന്യത്തിൽനിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവയ്ക്കാൻ ഡോണൾഡ് ട്രംപ് തയാറെടുക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാൽ ട്രംപ് പ്രഥമ പരിഗണന നൽകുന്ന കാര്യങ്ങളിൽ ഒന്ന് ട്രാൻസ് വ്യക്തികളെ സൈന്യത്തിൽ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.

പുതിയ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ പ്രായം, സേവനകാലയളവ്, ആരോഗ്യം എന്നിവ നോക്കാതെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ സൈന്യത്തിൽനിന്നു പുറത്താക്കപ്പെടും. 15,000 പേരെ ഇതുബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. സൈന്യത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാൻ സാധിക്കാത്ത സാഹര്യത്തിലാണ് സേവന സന്നദ്ധരായി വന്നവരെ പുറത്താക്കാൻ ശ്രമിക്കുന്നതെന്ന് വിമർശനമുയർന്നിട്ടുണ്ട്.

രാജ്യത്തെ സേവിക്കുന്നതിന് ജെൻഡർ നോക്കേണ്ട കാര്യമുണ്ടോയെന്നും വിമർശകർ ചോദിക്കുന്നു. എന്നാൽ ഇത് വിവാദമാക്കേണ്ട തീരുമാനമല്ലെന്നും സൈന്യത്തിന്റെ ആധുനിക ആവശ്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനാകുന്നില്ലെന്നും ട്രംപ് അനുകൂലികൾ ചൂണ്ടിക്കാട്ടി. ഈ സൈനികരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് അവർക്ക് അർഹിക്കുന്ന ബഹുമാനത്തോടെ സർവീസിൽനിന്ന് മാറ്റുകയാണ് വേണ്ടതെന്നും അവർ പറയുന്നു.

ആദ്യ തവണ പ്രസിഡന്റായ കാലയളവില്‌ ട്രാൻസ്‌ജെൻഡർമാർ സൈന്യത്തിൽ ചേരുന്നത് ട്രംപ് വിലക്കിയിരുന്നു. സൈന്യത്തിനു പുറമേ വിദ്യാഭ്യാസം, സ്പോർട്സ്, ആരോഗ്യം തുടങ്ങി മറ്റു മേഖലകളിലും ട്രാൻസ്ജെൻഡർമാർക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നാണ് വിവരം.

By admin