മനാമ: ഡിപ്ലോമാറ്റിക് ഏരിയയിലെ പോസ്റ്റ് ഓഫീസ് പൂര്‍ണമായും അടച്ചുപൂട്ടി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ പിഒ ബോക്‌സുകളും മനാമ പോസ്റ്റ് ഓഫീസിലേക്ക് മാറ്റും. നിലവില്‍ ബഹ്‌റൈനില്‍ 10 പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹിദ്ദ്, സനാബിസ്, അദ്ലിയ, ബുദയ്യ, സിത്ര, സനദ്, ഇസ ടൗണ്‍, റിഫ, ഹമദ് ടൗണ്‍, മനാമ എന്നിവിടങ്ങളിലാണ് പോസ്റ്റ് ഓഫീസുകളുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 80001100 എന്ന നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
The post ഡിപ്ലോമാറ്റിക് ഏരിയയിലെ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.