• Sat. Dec 20th, 2025

24×7 Live News

Apdin News

ഡിസംബര്‍ 21 മുതല്‍ ബഹ്‌റൈനില്‍ ശൈത്യകാലം ആരംഭിക്കും

Byadmin

Dec 19, 2025


മനാമ: റജബ് മാസത്തിന്റെ ആദ്യ ദിവസമായ ഡിസംബര്‍ 21ന് ശൈത്യകാലം ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകനായ മുഹമ്മദ് റെദ അല്‍ അസ്ഫൂര്‍ അറിയിച്ചു. റജബ്, ശഅ്ബാന്‍, റമദാന്‍ എന്നീ മൂന്ന് മാസങ്ങളും ഈ വര്‍ഷം ശൈത്യകാലത്താണ് വരുന്നത്.

2026 മാര്‍ച്ച് 20 വെള്ളിയാഴ്ച ഈദുല്‍ ഫിത്ര്‍ എത്തുന്നതോടെ ശൈത്യകാലം അവസാനിക്കുകയും വസന്തകാലത്തിന് തുടക്കമാവുകയും ചെയ്യും. ഡിസംബര്‍ 21ന് ബഹ്റൈന്‍ സമയം വൈകുന്നേരം 6.03നാണ് ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്. വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയുമായിരിക്കും അന്ന് അനുഭവപ്പെടുക.

ദൃശ്യപരത കുറവായതിനാല്‍ ഡിസംബര്‍ 20ന് റജബ് മാസപ്പിറവി ദൃശ്യമാകാന്‍ പ്രയാസമായിരിക്കും. എന്നാല്‍ 21ന് കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാസപ്പിറവി നഗ്‌നനേത്രങ്ങള്‍കൊണ്ട് വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് അല്‍ അസ്ഫൂര്‍ വ്യക്തമാക്കി.

 

The post ഡിസംബര്‍ 21 മുതല്‍ ബഹ്‌റൈനില്‍ ശൈത്യകാലം ആരംഭിക്കും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin