• Fri. Dec 20th, 2024

24×7 Live News

Apdin News

ഡെസേർട്ട് തിയറ്റർ ഫെസ്റ്റിവൽ സമാപിച്ചു | Pravasi | Deshabhimani

Byadmin

Dec 20, 2024



ഷാർജ > ഡെസേർട്ട് തിയറ്റർ ഫെസ്റ്റിവലിൻ്റെ എട്ടാമത് എഡിഷന് സമാപനം. ഷാർജയിലെ അൽ ഖൊഹൈഫ് ഏരിയയിൽ സംഘടിപ്പിച്ച ഫെസ്റ്റിവൽ ഡിസംബർ 13 മുതൽ 17 വരെയായിരുന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഡെസേർട്ട് തിയറ്റർ ഫെസ്റ്റിവലിൻ്റെ എട്ടാമത് എഡിഷന് സാക്ഷ്യം വഹിച്ചു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഭരണാധികാരിയുടെ ഓഫീസ് മേധാവി ഷെയ്ഖ് സലേം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമി, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് വിഭാഗം മേധാവി ഷെയ്ഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി, സബർബ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് മേധാവി ഷെയ്ഖ് മജീദ് ബിൻ സുൽത്താൻ അൽ ഖാസിമി, മുതിർന്ന ഉദ്യോഗസ്ഥർ, കലാകാരന്മാർ എന്നിവർ ഫെസ്റ്റിവലിൽ എത്തിയ സുൽത്താനെ സ്വീകരിച്ചു.

ഷാർജ ഭരണാധികാരിയുടെ സൃഷ്ടിയായ “ദ റോബ് ഡൈഡ് ഇൻ ബ്ലഡ്” നാടകവും ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. അറബ് കവിയായ ബഷീർ ബിൻ അവാനയുടെ ജീവിതത്തെ ആസ്പദമാക്കി ഷെയ്ഖ് സുൽത്താൻ രചിച്ച ഈ നാടകം മുഹമ്മദ് അൽ അമേരിയാണ് സംവിധാനം ചെയ്തത്.

“പാലസ് ഓഫ് ഡസ്റ്റ്” (ടുണീഷ്യ), “അൽദീര” (ജോർദാൻ), “അൽ സൈന” ( ഈജിപ്ത് ), “അൽ ഹക്കീം” (മൗറീട്ടാനിയ)  തുടങ്ങിയ നാടകങ്ങൾ ഏറെ മികച്ചതായിരുന്നു. നാടകങ്ങളെ കുറിച്ചുള്ള ക്രിയാത്മക ചർച്ചകളും വിമർശനങ്ങളും ഉൾപ്പെടുന്ന സെഷനുകളും ഉണ്ടായിരുന്നു. ആധികാരിക അറബ് പൈതൃകത്തിന്റെ സംരക്ഷണത്തിനും ആഘോഷത്തിനും  പ്രോത്സാഹനം നൽകിക്കൊണ്ട് നടത്തുന്ന മികച്ച ഒരു സാംസ്കാരിക കൈമാറ്റം കൂടിയാണ് ഡെസേർട്ട് തിയേറ്റർ ഫെസ്റ്റിവൽ. അറബി ഭാഷയെ പ്രകീർത്തിക്കുന്ന ഷാർജയിലെ ഹൗസ് ഓഫ് പോയട്രിയിൽ നടക്കുന്ന ലോക അറബിക് ഭാഷാ ദിനം, ടുണീഷ്യയിലെ 9-ാമത് കൈറൂവൻ അറബ് കാവ്യോത്സവം, 12-ാമത് ഷാർജ സ്കൗട്ട് തിയേറ്റർ ഫെസ്റ്റിവൽ എന്നിവ വരാനിരിക്കുന്ന വിവിധ പരിപാടികളാണ്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin