• Wed. Oct 22nd, 2025

24×7 Live News

Apdin News

ഡോ. ഗോപിനാഥ് മേനോനെ സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറം ആദരിച്ചു

Byadmin

Oct 22, 2025


മനാമ: വിദ്യാഭ്യാസ മനശാസ്ത്രത്തില്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിയില്‍) ഡോക്ടറേറ്റ് ലഭിച്ച ന്യൂ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഡോ. കെ ഗോപിനാഥ മേനോനെ സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ബഹ്‌റൈനിലെ വിവിധ സംഘടന പ്രതിനിധികള്‍ ചേര്‍ന്ന് നല്‍കിയ സ്വീകരണം ഫീനിക്‌സ് എഡി പാര്‍ക്കിലാണ് നടന്നത്.

സ്റ്റുഡന്‍സ് ഫോറം ചെയര്‍മാന്‍ എബ്രഹാം ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് വിദ്യാധരന്‍ മുഖ്യ അതിഥിയായിരുന്നു. അദ്ദേഹം മെമന്റോ നല്‍കി ഡോക്ടര്‍ ഗോപിനാഥ് മേനോനെ ആദരിച്ചു.

ചടങ്ങില്‍ കെസിയയുടെ പ്രസിഡന്റ് ജയിംസ് ജോണ്‍, യുപിപി ചെയര്‍മാന്‍ ഡോ. സുരേഷ് സുബ്രഹ്‌മണ്യന്‍, ബിഎംസി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ എമര്‍ജന്‍സി വിഭാഗം ഡോ. ഇക്ബാല്‍ ജുനിത്, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ സെക്രട്ടറി ഇഎ സലിം, സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം സെക്രട്ടറി പ്രശാന്ത് ധര്‍മരാജ്, കെഎംസിസി വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, ഫിനിക്‌സ് എഡി പാര്‍ക്ക് ചെയര്‍മാന്‍ സക്കറിയ, സാമൂഹ്യപ്രവര്‍ത്തകരായ നൗഷാദ് മഞ്ഞപ്പാറ, ഗോപാലന്‍, മൊയ്തീന്‍ കെറ്റി, ജീഎസ്എസ്സിന്റെ മുന്‍ ചെയര്‍മാന്‍ ചന്ദ്ര ബോസ്, പ്രതിഭയുടെ മുന്‍ സെക്രട്ടറി പ്രദീപ്, ജയ്‌സണ്‍, ജിബു വര്‍ഗീസ്, ജിമ്മു, ആന്‍സണ്‍ ശ്രീജിത്ത്, റജീന ഇസ്മായില്‍ ജിന്‍സി എന്നിവര്‍ പങ്കെടുക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.

മറുപടി പ്രസംഗത്തില്‍ ഡോ. ഗോപിനാഥ് മേനോന്‍ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ കുറിച്ചും പുതിയ കാലഘട്ടത്തില്‍ അധ്യാപകരുടെ ചുമതലകള്‍ വളരെ കൂടുതലാണ് എന്നും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് അവര്‍ നല്‍കുന്ന പങ്ക് വളരെ വലുതാണെന്ന് ഓര്‍മിപ്പിച്ചു. മാറ്റങ്ങള്‍ക്ക് അനുസൃതമായി അധ്യാപകരും പഠിച്ചു കൊണ്ടേയിരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ആധുനിക കാലഘട്ടത്തില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനോടൊപ്പം നാച്ചുറല്‍ ഇന്റലിജന്‍സ് തുടരേണ്ടതിന്റെ ആവശ്യകത മറന്നുപോകരുത്. പ്രായം തുടര്‍ വിദ്യാഭ്യാസത്തിന് തടസ്സമാവില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ. ഗോപിനാഥ മേനോന്‍ എന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഏബ്രഹാം ജോണ്‍ ഓര്‍മിപ്പിച്ചു.

റജീന ഇസ്മായില്‍ നന്ദി പ്രകാശിപ്പിച്ചു. ഡോ. ശ്രീദേവി രാജന്‍, സൈദ് ഹനീഫ്, വിജയകുമാര്‍ എന്നിവര്‍ പരിപാടി ക്രമീകരിച്ചു.

 

The post ഡോ. ഗോപിനാഥ് മേനോനെ സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറം ആദരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin