• Thu. Dec 19th, 2024

24×7 Live News

Apdin News

‌ഡ്രൈവറില്ലാ ഉബർ ടാക്സി അബുദാബിയിൽ പുറത്തിറക്കി | Pravasi | Deshabhimani

Byadmin

Dec 19, 2024



അബുദാബി > അബുദാബി എമിറേറ്റിൽ ഡ്രൈവറില്ലാ ഉബർ ടാക്സി പുറത്തിറക്കി. ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് അബുദാബിയിലെ വിവിധ ഇടങ്ങളിൽ ഡ്രൈവറില്ലാ ഊബർ ടാക്സി നിരത്തിലിറക്കിയത്. ഡ്രൈവറില്ലാ ഉബർ ടാക്സിയുടെ പ്രഖ്യാപനച്ചടങ്ങിൽ പ്രസിഡൻഷ്യൽ കോടതി ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ സന്നിഹിതനായിരുന്നു. സഅദിയാത്ത് ഐലൻഡ്, യാസ് ഐലൻഡ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഡ്രൈവറില്ലാ ഉബർ ടാക്സികൾ നിലവിൽ സർവീസ് നൽകുക.

അതേസമയം വാണിജ്യാടിസ്ഥാനത്തിൽ അടുത്ത വർഷമാണ് ഇവയുടെ സേവനം തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ സുരക്ഷാ ഓപ്പറേറ്റർ വാഹനത്തിലുണ്ടാകും. അബുദാബി മൊബിലിറ്റിയുടെ പിന്തുണയോടെ സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മാർഗനിർദേശത്തിന് കീഴിൽ ഉബർ പ്ലാറ്റ്ഫോമിൽ വീ റൈഡ് നടത്തുന്ന ഡ്രൈവറില്ലാ ടാക്സി സേവനത്തിന്റെ ഉത്തരവാദിത്വം തവസുൽ ട്രാൻസ്പോർട്ടിനാണ്. ഊബർ എക്സ് അല്ലെങ്കിൽ ഊബർ കംഫർട്ട് സർവീസസ് എന്നിവയിലൂടെ ഡ്രൈവറില്ലാ ടാക്സി ബുക്ക് ചെയ്യാം. പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാത്രമാവും സർവീസ് എങ്കിലും വൈകാതെ എമിറേറ്റിലുടനീളം സേവനം വ്യാപിപ്പിക്കും.

നവീന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും ഗതാഗത രംഗത്തെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള പ്രയാണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന് അബുദാബി മൊബിലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ ഗാഫ്ലി പറഞ്ഞു. അബുദാബി നിക്ഷേപ ഓഫിസ് ഡയറക്ടർ ജനറൽ ബദർ അൽ ഒലാമ, തവസുൽ ട്രാൻസ്പോർട്ട് ജനറൽ മാനേജർ ഗീന ജബൂർ, വീറൈഡ് സിഎഫ്ഒ.യും അന്താരാഷ്ട്ര ബിസിനസ് മേധാവിയുമായ ജന്നിഫർ ലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin