ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഒരാൾ മരിച്ചെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് വാഹനങ്ങൾക്ക് തീപിടിച്ചു
സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. പാർക്ക് ചെയ്തിരുന്ന കാറിലാണ് സ്ഫോടനം ഉണ്ടായത്. മൂന്നു കാറുകൾ കത്തി നശിച്ചു. 7 ഫയർ എൻജിനുകൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.