• Wed. Oct 8th, 2025

24×7 Live News

Apdin News

തഅമീന ഫാത്തിമ ഇന്ത്യൻ ഫുട്ബോൾ വനിതാ ടീമിലേക്ക്

Byadmin

Oct 7, 2025


കേരള ഫുട്ബോളിന് അഭിമാന നിമിഷം. Asian Football Confederation AFC U-17 ഇന്ത്യൻ വനിതാ ടീമിലേക്ക് തഅമീന ഫാത്തിമയെ തിരഞ്ഞെടുത്തു. എറണാകുളം കറുകപ്പള്ളി സ്വദേശിയാണ് തഅമീന ഫാത്തിമ. ഗോവയിൽ നടന്ന സെലക്ഷൻ ട്രയലിലാണ് കേരളത്തിൽ നിന്നുള്ള ഏക താരത്തെ തിരഞ്ഞെടുത്തത്.

കിർഗിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടി തഅമീനയും സംഘവും തിങ്കളാഴ്ച മുംബൈയിൽ നിന്ന് തിരിക്കും. ഒക്ടോബർ 13 ന് കിർഗിസ്ഥാനുമായാണ് ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോർഡ്‌സ് FA കൊച്ചി ക്ലബ്ബിലൂടെയായിരുന്നു തഅമീന ഫാത്തിമ വളർന്നുവന്നത്. ലോഡ്സ് ക്ലബ്ബിന്റെ ഉടമ ഡെരിക് ഡെക്കോത്ത് ആണ് താമിനയുടെ പ്രതിഭ ചെറുപ്പകാലത്തെ കണ്ടെത്തിയത്.

കഴിഞ്ഞ കുറിച്ചു വർഷങ്ങളായി എറണാകുളം ജില്ലാ ടീമിലും കേരള ടീമിനും വേണ്ടി നിരവധി മത്സരങ്ങൾ കാഴ്ചവച്ച് വിജയങ്ങൾ കൈവരിച്ച് നാടിനും കേരളത്തിനും അഭിമാനമായ താരമായി മാറാൻ ഒരുങ്ങുകയാണ് തഅമീന ഫാത്തിമ.

By admin