Posted By: Nri Malayalee
January 5, 2025
സ്വന്തം ലേഖകൻ: അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ (എപിഎസ്ആര്‍) റെസിഡന്‍ഷ്യല്‍, വലിയ നോണ്‍ റെസിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ക്ക് പുതുക്കിയ വൈദ്യുതി താരിഫുകളും വൈദ്യുതി കണക്ഷന്‍, വിതരണ ഫീസും പ്രഖ്യാപിച്ചു. എനര്‍ജി ആന്‍ഡ് മിനറല്‍സ് മന്ത്രിയും അതോറിറ്റിയുടെ ബോര്‍ഡ് ചെയര്‍മാനുമായ സലിം ബിന്‍ നാസര്‍ അല്‍ ഔഫിയുടെ അംഗീകാരത്തെ തുടര്‍ന്നാണിത്.
പുതുതായി പ്രഖ്യാപിച്ച താരിഫുകള്‍ നിലവിലുള്ള ബാധകമായ നിരക്കുകള്‍ക്ക് അനുസൃതമാണെന്നും നിയമപരമായ ആവശ്യകതകള്‍ നിറവേറ്റുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും വരിക്കാര്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും താരിഫ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത നല്‍കുന്നതിനുമായി പ്രസിദ്ധീകരിച്ചതാണെന്നും അതോറിറ്റി വ്യക്തമാക്കി.
ചെലവ് പ്രതിഫലിപ്പിക്കുന്ന താരിഫ് നിയന്ത്രണം: വാര്‍ഷിക വൈദ്യുതി ഉപഭോഗം 100 മെഗാവാട്ട്-മണിക്കൂറില്‍ കൂടുതലുള്ള നോണ്‍-റെസിഡന്‍ഷ്യല്‍ സബ്സ്‌ക്രൈബര്‍മാര്‍ക്ക് ഈ നിയന്ത്രണം ബാധകമാണ്. താരിഫുകള്‍ ബന്ധപ്പെട്ട പങ്കാളികളുമായി ഏകോപിപ്പിച്ച് അതോറിറ്റി വര്‍ഷം തോറും അവലോകനം ചെയ്യുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.