
തിരുപ്പിറവിയുടെ ഓര്‍മകളില്‍ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. ആത്മീയതയുടെയും ആഘോഷത്തിന്റെയും ഈ ദിനത്തിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന സന്ദേശമാണ് നൽകുന്നത്.
ദയയും സ്നേഹവും സമാധാനവും സാഹോദര്യവുമാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നത്. സമ്മാനങ്ങൾ നൽകിയും കേക്ക് മുറിച്ചും കരോൾ സംഗീതത്തിൻറെ അകമ്പടിയുമായി സാന്താക്ലോസ് എത്തുന്നതുമെല്ലാം ക്രിസ്മസ് ദിവസത്തിന് മാറ്റ് കൂട്ടുന്നു. ആശംസാ സന്ദേശങ്ങളടങ്ങിയ കാർഡുകളും കൈമാറി, ബന്ധങ്ങൾ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്.