• Mon. Nov 3rd, 2025

24×7 Live News

Apdin News

തിരുവനന്തപുരം കോർപ്പറേഷൻ തിരിച്ചുപിടിക്കാൻ കോൺഗ്രസ്; കെ എസ് ശബരീനാഥൻ കവടിയാറിൽ മത്സരിക്കും

Byadmin

Nov 3, 2025


തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരിച്ചുപിടിക്കുമെന്ന് കെ മുരളീധരൻ. ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ശബരീനാഥ്‌ കവടിയാറിൽ മത്സരിക്കും.
കോൺഗ്രസ് സീനിയർ അംഗം ജോൺസൺ ജോസഫ് ഉള്ളൂരിൽ മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വാഴുതക്കാട് വാർഡിൽ. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാർഡിലും പേരൂർക്കടയിൽ ജി മോഹനൻ (പേരൂർക്കട മോഹനൻ), വട്ടിയൂർക്കാവിൽ ഉദയകുമാർ എസ് , പാളയത്ത് എസ് ഷേർളി, പേട്ടയിൽ ഡി അനിൽകുമാർ എന്നിങ്ങനെ 48 പേരെയാണ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

101 വാർഡിലേക്കുമുള്ള സ്ഥാനാർത്ഥി പട്ടിക മറ്റന്നാൾ പുറത്തുവിടും. ഘടകകക്ഷികളുമായി ആലോചിച്ച് ബാക്കി സീറ്റുകളുടെ സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്ന് കെ മുരളീധരൻ പറഞ്ഞു. ജനകീയ വിചാരണ ജാഥ നാളെ മുതൽ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും.
പത്തിൽ നിന്ന് 51 ലെത്തുക എന്നതാണ് ലക്ഷ്യം. 84 സീറ്റുകളിലാണ് കഴിഞ്ഞ തവണ കോൺഗ്രസ് നഗരസഭയിൽ മത്സരിച്ചത്. ഇത്തവണ മത്സരിക്കുന്ന കൂടുതൽ സ്ഥാനാർഥികളും ചെറുപ്പക്കാർ ആണ്.

By admin