• Thu. Sep 25th, 2025

24×7 Live News

Apdin News

തിരുവനന്തപുരം മെഡിക്കൽ കോളജിന് ഇനി പുതിയ സൂപ്രണ്ട്; ഡോ. സി ജി ജയചന്ദ്രൻ ചുമതലയേൽക്കും

Byadmin

Sep 25, 2025


തിരുവനന്തപുരം മെഡിക്കൽ കോളജിന് പുതിയ സൂപ്രണ്ട്. മെഡിക്കൽ കോളജിലെ തന്നെ അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സി ജി ജയചന്ദ്രൻ ആണ് പുതിയ സൂപ്രണ്ട് ആയി ചുമതലയേൽക്കുക. മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമത്തെ തുടർന്ന് ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നാലെ നിലവിലെ സൂപ്രണ്ടായ ഡോ. സുനിൽകുമാർ നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു.ഈ മാസം 22 വരെ താൻ മെഡിക്കൽ കോളജിന്റെ സൂപ്രണ്ടായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് പുതിയ സൂപ്രണ്ടിനെ നിയമിച്ചുകൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

അതേസമയം, ചികിത്സാ ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടെന്ന് വെളിപ്പെടുത്തിയ ഡോ. ഹാരിസിനെതിരെ മുൻ സൂപ്രണ്ടും പ്രിൻസിപ്പലും നടത്തിയ വാർത്താ സമ്മേളനം വലിയ വിവാദമായിരുന്നു. 2024 മെയ് മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടായിരുന്നു ഡോ. ബി എസ് സുനിൽകുമാർ.

By admin