• Thu. Jul 9th, 2026

24×7 Live News

Apdin News

തുർക്കിക്ക് എഫ്-35 വിൽപ്പന; നെതന്യാഹു–ഹെഗ്സെത്ത് കൂടിക്കാഴ്ച റദ്ദാക്കി

Byadmin

Jul 9, 2026


ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവുമായി അമെരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

തുർക്കിക്ക് എഫ്- 35 യുദ്ധവിമാനം വിൽക്കാനുള്ള അമെരിക്കയുടെ നീക്കത്തിൽ തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ വേണ്ടിയാണ് ബുധനാഴ്ച കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

കൂടിക്കാഴ്ച റദ്ദാക്കാനുള്ള കാരണം ഇതുവരെ പുറത്തു വിട്ടിട്ടില്ല. നെതന‍്യാഹുവുമായും ഇസ്രയേൽ കാറ്റ്സുമായും പീറ്റ് ഹെഗ്സെത്ത് കൂടിക്കാഴ്ച നടത്താൻ സാധ‍്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം സിഎൻഎൻ അടക്കമുള്ള മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പെന്‍റഗൺ മേധാവി എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ആദ‍്യ സന്ദർശനമാണ് റദ്ദാക്കിയിരിക്കുന്നത്. എന്നാൽ അമെരിക്കയും ഇറാനും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച റദ്ദാക്കിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

By admin