• Thu. Sep 17th, 2026

24×7 Live News

Apdin News

'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് തീയതി പുറത്ത്

Byadmin

Sep 17, 2026



'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് തീയതി പുറത്ത്

മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കിയ ട്രയാങ്കിൾ ലവ് സ്റ്റോറി 'തേന്മാവിൻ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. 1994ൽ റിലീസ് ചെയ്ത ചിത്രം വർഷങ്ങൾക്ക് ശേഷം 4K ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ റീ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു.

മോഹന്‍ലാല്‍, നെടുമുടി വേണു, ശോഭന, കുതിരവട്ടം പപ്പു, ശ്രീനിവാസന്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ വമ്പൻ താരനിര അണിനിരന്ന ചിത്രം മലയാളത്തിലെ എവർഗ്രീൻ ഹിറ്റുകളിൽ ഒന്നാണ്. പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്സിന്റെ ബാനറിൽ എൻ. ഗോപാലകൃഷ്ണനും മുകേഷ്.ആർ. മേത്തയും ചേർന്നു നിർമിച്ച ഈ ചിത്രം 4K റീ മാസ്റ്റർ ചെയ്തിരിക്കുന്നത് മാറ്റിനി നൗ ആണ്. ഒക്ടോബർ ഒന്നിന് സിനിമ റീ റിലീസ് ചെയ്യുമെന്നാണ് മാറ്റിനി നൗ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിലെ ഏറെ പോപ്പുലറായ ഗാനങ്ങൾക്ക് ഇഭണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേസാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് വരികൾ. എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത എന്നിവരാണ് ഗായകർ. ഛായാഗ്രഹണം- കെ.വി. ആനന്ദ്, എഡിറ്റിങ് – എൻ. ഗോപാലകൃഷ്ണൻ, ആർട്ട് – സാബു സിറിൾ, പ്രൊഡക്‌ഷൻ കൺട്രോളർ- സച്ചിദാനന്ദൻ. പിആർഒ – വാഴൂർ ജോസ്.

By admin