• Sun. Feb 2nd, 2025

24×7 Live News

Apdin News

തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്; ഒരു മുറിയിൽ ഇനി 4 പേർ മാത്രം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 30, 2025


Posted By: Nri Malayalee
January 29, 2025

സ്വന്തം ലേഖകൻ: ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതടക്കം സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തി കുവൈത്തിൽ തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ചു. തൊഴിലാളികൾക്ക് താമസസൗകര്യം നൽകാത്ത കമ്പനികൾ വേതനത്തിന്റെ കാൽ ഭാഗം അലവൻസായി നൽകണമെന്നും വ്യവസ്ഥയുണ്ട്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആണ് പരിഷ്കരിച്ച നിയമം പുറത്തിറക്കിയത്.

കുടുംബ താമസ കേന്ദ്രങ്ങൾക്കു സമീപം തൊഴിലാളികൾക്ക് പാർപ്പിടം ഒരുക്കരുത്. പാർപ്പിടം നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളിൽനിന്ന് മുൻകൂർ അനുമതി എടുക്കണം. തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക, തിരക്ക് കുറയ്ക്കുക, മതിയായ പാർപ്പിട നിലവാരം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്കാരങ്ങൾ.

കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 25 ശതമാനത്തിന് തുല്യമായ ഭവന അലവൻസ് നൽകണം. കുറഞ്ഞ വേതനത്തിന് മുകളിൽ വരുമാനമുള്ളവർക്ക് ശമ്പളത്തിന്റെ 15 ശതമാനമാണ് ഭവന അലവൻസായി നൽകേണ്ടത്. പുതിയ മാനദണ്ഡപ്രകാരം താമസം ഒരുക്കണമെന്ന് തൊഴിലുടമകളോട് അഭ്യർഥിച്ചു. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്.

By admin