• Tue. Nov 5th, 2024

24×7 Live News

Apdin News

തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഉയര്‍ത്തലില്‍ പ്രതിഷേധം; ജീവനക്കാരെ വെട്ടി കുറച്ചേക്കും – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 3, 2024


Posted By: Nri Malayalee
November 2, 2024

സ്വന്തം ലേഖകൻ: ബജറ്റ് പ്രഖ്യാപനത്തില്‍ തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഉയര്‍ത്തലില്‍ വ്യാപക പ്രതിഷേധം . ലേബര്‍ സര്‍ക്കാരിന്റെ ബജറ്റിലെ നികുതി വര്‍ദ്ധനവിനെതിരെ ആരോഗ്യ മേഖലയും കടുത്ത പ്രതിഷേധത്തിലാണ്. തൊഴിലുടമകളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം 15 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ ജിപിമാരും കെയര്‍ ഹോം ഉടമകളും വലിയ ആശങ്കയിലാണ്.

ജിപിമാരേയും കെയര്‍ഹോമുകളേയും സ്വകാര്യ ബിസിനസ്സാണെന്നാണ് തരംതിരിച്ചിരിക്കുന്നത്. സ്വയം ചെലവു വഹിച്ച് ഒരു സേവനം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നാണ് കണക്കാക്കുന്നത്.

നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഉയര്‍ത്തിയതോടെ പല തൊഴിലുടമകയും ജീവനക്കാരെ വെട്ടി കുറക്കുമെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഉയര്‍ത്തുന്നതോടെ പല കെയര്‍ഹോമുകളും അടച്ചുപൂട്ടേണ്ടതായും വരും. ഡന്റല്‍ അസ്സോസിയേഷനും പ്രതിഷേധത്തിന്റെ ഭാഗമാകുകയാണ്. പല ദന്തഡോക്ടര്‍മാരും ഇപ്പോള്‍ തന്നെ നഷ്ടം സഹിച്ചാണ് എന്‍ എച്ച് എസ്സിനുള്ള സേവനം നല്‍കുന്നതെന്ന് അസ്സോസിയേഷന്‍ ചാന്‍സലര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഇനിയും ബാധ്യതയെടുക്കാന്‍ താല്‍പര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

പല ഡന്റല്‍ ക്ലിനിക്കുകളും പൂട്ടിപ്പോകേണ്ട സ്ഥിതി വരും എന്ന് അതില്‍ പറഞ്ഞിരിക്കുന്നു. അതല്ലെങ്കില്‍ എന്‍ എച്ച് എസുമായുള്ള ഇടപാടില്‍ നിന്നും പിന്മാറേണ്ടതായി വരും. അത് എന്‍ എച്ച് എസ് ഡെന്‍ടിസ്ട്രിയില്‍ കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്നും അവര്‍ പറയുന്നു. അതിനിടയില്‍ ജി പിമാര്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയേക്കും. ബജറ്റിലെ ടാക്‌സ് വര്‍ദ്ധന ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.

By admin