മനാമ: താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ഓഗസ്റ്റ് 24 നും 30 നും ഇടയില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) 1,317 പരിശോധനകള്‍ നടത്തി. നിയമലംഘനങ്ങള്‍ നടത്തിയ ഒമ്പത് തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 92 പേരെ നാടുകടത്തുകയും ചെയ്തു.
നാല് ഗവര്‍ണറേറ്റുകളിലുടനീളമുള്ള കടകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള പരിശോധനകളില്‍ നിരവധി തൊഴില്‍, താമസ ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയതായി എല്‍എംആര്‍എ അറിയിച്ചു. എല്ലാ കേസുകളിലും നിയമനടപടി സ്വീകരിച്ചു. 1,303 സന്ദര്‍ശനങ്ങളും 14 സംയുക്ത കാമ്പയ്നുകളുമാണ് നടത്തിയത്.
കാമ്പയിനുകളില്‍ അഞ്ച് എണ്ണം ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലും, രണ്ടെണ്ണം മുഹറഖിലും, നാലെണ്ണം നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിലും, മൂന്നെണ്ണം സതേണ്‍ ഗവര്‍ണറേറ്റിലും നടന്നു. നാഷണാലിറ്റി, പാസ്പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ് (എന്‍പിആര്‍എ), ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റുകള്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍, ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
The post തൊഴില്‍ പരിശോധനകള്‍ ശക്തമാക്കി; ഒമ്പത് തൊഴിലാളികള്‍ കസ്റ്റഡിയില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.