• Sun. Dec 22nd, 2024

24×7 Live News

Apdin News

ദമ്മാം നവോദയ കുടുംബ സഹായം കൈമാറി | Pravasi | Deshabhimani

Byadmin

Dec 22, 2024



ദമ്മാം > സൗദി, ജുബൈൽ നവോദയ സാംസ്കാരിക വേദി അംഗമായിരിക്കെ നാട്ടിൽ അപകടത്തിൽ മരണപ്പെട്ട കായംകുളം, കൃഷ്ണപുരം രഞ്ജിത്തിൻറ കുടുംബ സഹായം വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ നവോദയ മുൻരക്ഷാധികാരിയും പ്രവാസി ക്ഷേമനിധി ബോർഡ് അംഗവുമായ ജോർജ്ജ് വർഗ്ഗീസ് കുടുംബത്തിന് കൈമാറി.

കേളി മുൻരക്ഷാധികാരിയും പാർട്ടി ഏരിയാ കമ്മറ്റി അംഗവുമായ എം നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, നവോദയ പ്രതിനിധി ബെന്നി സ്വാഗതവും, പ്രവാസി സംഘം ഏരിയ സെക്രട്ടറി സാബു വാസുദേവൻ നന്ദിയും പറഞ്ഞു. പാർട്ടി എരിയാകമ്മറ്റി അംഗം എസ് നസ്സിം, എം വിശ്വം, ലോക്കൽ സെക്രട്ടറി എച്ച് ഹക്കിം,  സേതു, ഷിബുദാസ്, സഹദേവൻ, ഹരികുമാർ, സജിലാൽ, അഭിലാഷ്കുമാർ, പ്രവാസിസംഘ ഏരിയ നേതാക്കാളായ ജേക്കബ് കുട്ടി, സുരേഷ്, സൗദി നവോദയിലെ മുൻകാല നവോദയ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin