മനാമ: ബഹ്റൈന്‍ ദിലീപ് ഫാന്‍സ് അംഗങ്ങളേയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തി ഓണം പൊന്നോണം 2k25 എന്ന പേരില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ജുഫെയര്‍ ക്രിസ്റ്റല്‍ പാലസില്‍ നടന്ന പരിപാടിയില്‍ ദേ പുട്ട് മാനേജിങ് ഡയറക്ടര്‍ പാര്‍വതി മായ, ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകന്‍ മനോജ് കുമാര്‍ പിള്ള തുടങ്ങിയവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു.
പ്രസിഡന്റ് റസാഖ് ബാബു വല്ലപ്പുഴ, സെക്രട്ടറി പ്രശോബ് ധര്‍മ്മന്‍, രക്ഷാധികാരി ആല്‍ബിന്‍ സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ഷംസീര്‍ വടകര, ആര്‍ട്‌സ് & എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍ മന്‍സൂര്‍, ജോയിന്റ് സെക്രട്ടറി മിര്‍ഷാഹിന്, സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ രഘു, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജയന്‍ ജോര്‍ജ്, ഷഫീര്‍, ഡെയ്ല്‍ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
The post ദിലീപ് ഫാന്‍സ് ബഹ്റൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.