മനാമ: വോയ്‌സ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ്, കേരള കാത്തലിക് അസോസിയേഷനുമായി (കെ.സി.എ) സഹകരിച്ച് സംഘടിപ്പിച്ച ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ‘ദിൽസേ 3’ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളിൽ ദേശസ്‌നേഹവും ദേശീയ ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ തുടർച്ചയായി മൂന്നാം വർഷമാണ് വോയ്‌സ് ഓഫ് ട്രിവാഡ്രം ഈ പരിപാടി സംഘടിപ്പിച്ചത്.
ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും വിവിധ കലാപരിപാടികളും നടന്നു. നൂറിലധികം കുട്ടികളാണ് മത്സരങ്ങളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചത്. ലേഡീസ് വിങ് പ്രസിഡന്റ് ഷീബ ഹബീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി സന്തോഷ് സ്വാഗതം ആശംസിച്ചു.
വോയ്‌സ് ഓഫ് ട്രിവാഡ്രം പ്രസിഡന്റ് സിബി കുര്യൻ, സെക്രട്ടറി വിനീഷ്, കെ.സി.എ സെക്രട്ടറി വിനു ക്രിസ്റ്റി, ദിൽസേ കൺവീനർ സുനി സെൽവരാജ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ കാർത്തു സച്ചിൻ ദേവ്, സുമൻ, അശോക് ശ്രീശൈലം എന്നിവരടങ്ങിയ പാനലാണ് മത്സരവിജയികളെ തിരഞ്ഞെടുത്തത്.
നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യവും സംസ്‌കാരവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി കഴിഞ്ഞ മൂന്ന് വർഷമായി വോയ്‌സ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ് ഈ പരിപാടി വിജയകരമായി നടത്തിവരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
The post ‘ദിൽസേ 3’; വോയ്‌സ് ഓഫ് ട്രിവാൻഡ്രം റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.