• Wed. Jan 21st, 2026

24×7 Live News

Apdin News

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

Byadmin

Jan 21, 2026



ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. മെഡിക്കൽ കോളേജ് പൊലീസ് യുവാവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ഗോവിന്ദപുരം ടി.പി.ഗോപാലൻ റോഡിൽ ഉള്ളാട്ട് ദീപക് ഭവനത്തിൽ യു.ദീപക്കിനെയാണ് ഞായറാഴ്ച തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ദീപക്കിന്‍റെ കുടുംബം തിങ്കളാഴ്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

ഇതിന് പിന്നാലെയാണ് പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തത്. അതിനിടെ നടപടിയെടുക്കാൻ വൈകിയെന്ന് ആരോപിച്ച് ദീപക്കിന്‍റെ വീട്ടിലെത്തിയ പൊലിസിന് നേരെ നാട്ടുകാർ പ്രതിഷേധിച്ചു.

By admin