• Wed. Dec 10th, 2025

24×7 Live News

Apdin News

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

Byadmin

Dec 10, 2025



ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രി യും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.

പുതിയ സംവിധാനത്തിന് ഐഡിയും ബയോമെട്രിക് ഡേറ്റയും ഒറ്റത്തവണ അപ്ലോഡ് ചെയ്താല്‍ മതിയാകും. തുടര്‍ന്ന് ഡിജിറ്റല്‍ ഡേറ്റയുടെ സഹായത്തില്‍ കോണ്‍ടാക്റ്റ്ലെസ് ചെക്ക് – ഇന്‍ ലഭിക്കുമെന്നതാണ് സൗകര്യം. ഹോട്ടല്‍ താമസക്കാരുടെ ഐഡിയുടെ കാലാവധി കഴിയുന്നതുവരെ കോണ്‍ടാക്റ്റ്ലെസ് ചെക്ക് – ഇന്‍ സൗകര്യം സാധ്യമാകും.

ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം (ഡിഇടി) ആണ് ഹോട്ടല്‍ ചെക്ക് ഇന്‍ സൗകര്യം എളുപ്പമാക്കിക്കൊണ്ട് നൂതന ഡിജിറ്റല്‍ സംവിധാനം രൂപകല്‍പ്പന ചെയ്തത്. എമിറേറ്റില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് അതത് സമയം ഫ്രണ്ട് ഡെസ്‌കില്‍ ചെക്ക് ഇന്‍ ചെയ്യേണ്ടതില്ല എന്നതാണ് പ്രധാന ഗുണം.

By admin