• Sun. Jan 5th, 2025

24×7 Live News

Apdin News

ദുബായില്‍ ജനു. 1 മുതല്‍ ആരോഗ്യ, വാഹന ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ 20% വരെ വര്‍ധനവിന് സാധ്യത – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 31, 2024


Posted By: Nri Malayalee
December 31, 2024

സ്വന്തം ലേഖകൻ: 2025 ജനുവരി ഒന്നു മുതല്‍ ദുബായിലെ ആരോഗ്യ, മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ വര്‍ധനവുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് കെയര്‍, വാഹനങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയുടെ ചെലവുകളിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാഹന ഇന്‍ഷുറന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പ്രകടമായ വര്‍ദ്ധനവ് കാണുമെന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടീവുകള്‍ അഭിപ്രായപ്പെടുന്നത്.

ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പ്രീമിയം അഞ്ച് ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. അതേസമയം, പ്രീമിയത്തിലെ ഈ വര്‍ധനവിന് സമാനമായി എമിറേറ്റിലെ താമസക്കാര്‍ക്ക് കൂടുതല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും മേഖലയിലുള്ളവര്‍ പറയുന്നു.
ആഗോളതലത്തിലുണ്ടായ വിലക്കയറ്റത്തിൻ്റെ പശ്ചാത്തലത്തില്‍ അതിന് അനുസൃതമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുഎഇയിലും പണപ്പെരുപ്പം വര്‍ദ്ധിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ അഞ്ച് മുതല്‍ ആറ് ശതമാനം വരെയാണ് പണപ്പെരുപ്പം വര്‍ധിച്ചതെങ്കില്‍ യുഎഇയില്‍ അത് ശരാശരി രണ്ട് ശതമാനത്തില്‍ താഴെയാണ്. എന്നിരുന്നാലും ഇതിൻ്റെ പ്രതിഫലനം ഇന്‍ഷുറന്‍സ് പ്രീമിയങ്ങളിലും പ്രകടമാവും. പാന്‍ഡെമിക് കാലഘട്ടത്തിലെ കിഴിവുകള്‍ പിന്‍വലിച്ചതും പ്രീമിയങ്ങളിലെ വര്‍ധനയ്ക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.

‘2025 ജനുവരി 1 മുതല്‍ ആരോഗ്യ, മോട്ടോര്‍ മേഖലകളില്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളിലും ആനുകൂല്യങ്ങളിലും പരിഷ്‌കരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി Insurancemarket.ae യുടെ സ്ഥാപകനും സിഇഒയുമായ അവിനാഷ് ബാബര്‍ പറഞ്ഞു. ഈ മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ചെലവ് ഘടനകളെയും ക്ലെയിം പാറ്റേണുകളെയും അടിസ്ഥാനമാക്കിയാണ് ഈ വര്‍ധനവ്.

ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയും ഇന്‍ഷുറന്‍സ് കമ്പനികളുടെ സാമ്പത്തിക സുസ്ഥിരതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ആരംഭം മുതല്‍ ദുബായില്‍ ആരോഗ്യ, മോട്ടോര്‍ മേഖലകളിലെ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും ആനുകൂല്യങ്ങളും പരിഷ്‌കരിക്കുമെന്ന് യൂണിറ്റ്ട്രസ്റ്റ് ഇന്‍ഷുറന്‍സ് ബ്രോക്കര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൊയിന്‍ ഉര്‍ റഹ്മാനും പറഞ്ഞു.

ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ)യുടെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും കവറേജ് ആനുകൂല്യങ്ങളും 2025 ജനുവരി 1 മുതല്‍ പരിഷ്‌ക്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പോളിസിബസാര്‍. എഇയുടെ ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സ് ബിസിനസ് മേധാവി തോഷിത ചൗഹാന്‍ പറഞ്ഞു. ആരോഗ്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അധിക ആനുകൂല്യങ്ങളെ ആശ്രയിച്ച് പ്രീമിയങ്ങള്‍ അഞ്ച് ശതമാനം മുതല്‍ 20 ശതമാനം വരെ വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുക്കുന്ന കവറേജ് ഓപ്ഷനുകളെ അടിസ്ഥാനമാക്കി പ്രീമിയം തുകയില്‍ മാറ്റം വരും.

മെച്ചപ്പെടുത്തിയ കവറേജ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജനുവരി ഒന്നിനു ശേഷം ഇന്‍ഷുറന്‍സ് പുതുക്കുന്നതായിരിക്കും നല്ലതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പ്രീമിയം തുക ലാഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, നിലവിലെ കവറേജ് ഓഫറുകള്‍ നിലനിര്‍ത്തി ഇപ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് പുതുക്കുന്നതാണ് ഉത്തമമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.

By admin