ദുബായ് > കാറുകളിലെ സീറ്റ് ഷെയറിങ്ങിന് സമാനമായ ബസ് പൂൾ സംവിധാനം ദുബായിൽ നിലവിൽ വന്നു. സ്മാർട്ട് ആപ്പുകളിലെ ബുക്കിങ് സംവിധാനത്തിലൂടെ ദുബായിലെ യാത്രക്കാർക്ക് ഇനി ലക്ഷ്യസ്ഥാനത്തേക്ക് ബസ് പൂൾ ചെയ്യാമെന്ന് അധികൃതർ പ്രഖ്യാപിച്ചു. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം എന്നതാണിതിന്റെ പ്രത്യേകത.
ആദ്യ ഘട്ടത്തിൽ ദുബായിലെ ദെയ്‌റയിലാണ് ബസ് പൂൾ സംവിധാനം നടപ്പിലാക്കുന്നത്. ഇവിടെ നിന്ന് തുടക്കത്തിൽ, ബിസിനസ് ബേ, ദുബായ് മാൾ, മിർദിഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ സെൻട്രൽ ബിസിനസ് ജില്ലകളിലേക്കായിരിക്കും മിനി ബസുകൾ സർവീസ് നടത്തുക. ക്രമേണ ദുബായ് എമിറേറ്റിന്റെ എല്ലാ ഭാഗങ്ങളിലും മിനി ബസ് പൂളിങ് സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി. ബസ് പൂളിങ് സംവിധാനത്തിലൂടെ യാത്രാ നിരക്ക് കുറയ്ക്കാനാകും. യാത്രാ ദൂരവും സേവനത്തിനുള്ള ഡിമാൻഡും അടിസ്ഥാനമാക്കി ബസിന്റെ നിരക്ക് മാറും. കൂടാതെ, സിംഗിൾ ട്രിപ്പുകൾക്കു പുറമെ ഒരു ആഴ്ചത്തേക്കും മാസത്തേക്കും മിനി ബസുകൾ ഈ സംവിധാനത്തിലൂടെ ബൂക്ക് ചെയ്യാം. 13 മുതൽ 30 വരെ യാത്രക്കാരെ ഉൾക്കൊള്ളാനാവുന്ന ബസുകളാണ് ഇതിനായി ഉപയോഗിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ