• Tue. Oct 8th, 2024

24×7 Live News

Apdin News

ദുബായിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വീസ; 15 മുതൽ അപേക്ഷിക്കാം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 8, 2024


Posted By: Nri Malayalee
October 7, 2024

സ്വന്തം ലേഖകൻ: ദുബായിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വീസ അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എ -KHDA പുറത്തുവിട്ടു. യോഗ്യരായ അധ്യാപകർക്ക് ഈ മാസം 15 മുതൽ അപേക്ഷ സമർപ്പിക്കാം. ദുബായിലെ സ്വകാര്യ നഴ്‌സറികൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ, ഏർളി ചൈൽഡ്ഹുഡ് സെൻറർ മാനേജർമാർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക മേധാവികൾ, മുഴുവൻ സമയ ഫാക്വൽറ്റികൾ, അഡ്മിനിസ്‌ട്രേറ്റിവ് ഉദ്യോഗസ്ഥർ, സ്‌കൂൾ അധ്യാപകർ എന്നിവർക്ക് ഗോൾഡൻ വീസ ലഭിക്കും.

എല്ലാ വർഷവും ഒക്ടോബർ പകുതി മുതൽ ഡിസംബർ പകുതി വരെ അധ്യാപകരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാമനിർദ്ദേശം ചെയ്യാം. സ്ഥാപനങ്ങളിലെ തലവൻമാർ കെ.എച്ച്.ഡി.എയുടെ ഇ-സേവന സംവിധാനം വഴിയാണ് നോമിനേഷൻ നൽകേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ നിശ്ചിത യോഗ്യത നേടിയവരാണോ എന്ന് സ്ഥാപനത്തിന്റെ ആഭ്യന്തര സമിതി ഉറപ്പാക്കണം.

നടപടികൾക്ക് 45 പ്രവൃത്തി ദിവസം സമയമെടുക്കും. കെ.എച്ച്.ഡി.എ തയാറാക്കുന്ന അന്തിമപട്ടികയുടെ അടിസ്ഥാനത്തിലാണ് ഗോൾഡൻ വീസക്ക് യോഗ്യതയുള്ളവരെ നിശ്ചയിക്കുക. മികച്ച അക്കാദമിക പ്രവർത്തനം, നൂതന സംഭാവനകൾ, സ്ഥാപനത്തിന്റെ നിലവാരം ഉയർത്തുന്നതിലെ പിന്തുണ, വിദ്യാർഥികളിലെ സ്വാധീനം, പുരസ്‌കാരങ്ങൾ എന്നിവ യോഗ്യതക്ക് പരിഗണിക്കും.

By admin