• Fri. Nov 15th, 2024

24×7 Live News

Apdin News

ദുബായ് റൈഡ് 2024: പതിനായിരങ്ങളുടെ സൈക്ലിംഗ് ട്രാക്കായി ഷെയ്ഖ് സായിദ് റോഡ്

Byadmin

Nov 10, 2024


ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൻ്റെ (DFC ) ഭാഗമായ ദുബായ് റൈഡിൽ ഇന്ന് 2024 നവംബർ 10 ഞായറാഴ്ച്ച രാവിലെ പതിനായിരക്കണക്കിന് സൈക്ലിസ്റ്റുകൾ പങ്കെടുത്തു. പരിചയസമ്പന്നരും അല്ലാത്തവരുമായ പതിനായിരത്തിലധികം സൈക്ലിസ്റ്റുകളുടെ ഒരു വലിയ സൈക്ലിംഗ് ട്രാക്കായി ദുബായ് ഷെയ്ഖ് സായിദ് റോഡ് രൂപാന്തരപ്പെട്ടു.

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി, ഇത് അഞ്ചാം തവണയാണ് ഷെയ്ഖ് സായിദ് റോഡ് അതിമനോഹരമായ സൈക്ലിംഗ് ട്രാക്കാക്കി മാറിയത്. കഴിഞ്ഞ വര്‍ഷം 35,000 പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ദുബായ് പോലീസിന്റെ സൈബര്‍ ട്രക്കിന്റെയും ഒരു കൂട്ടം ഡെലിവറി റൈഡര്‍മാരുടെയും നേതൃത്വത്തില്‍ നടന്ന സുന്ദരമായ പരേഡോടെയാണ് ദുബായ് റൈഡിന്റെ അഞ്ചാം പതിപ്പിന് തുടക്കമായത്.

ദുബായ് റൈഡ് സൈക്ലിംഗ് ഇവൻ്റിന് വഴിയൊരുക്കുന്നതിനായി ഞായറാഴ്ച രാവിലെ ദുബായിലെ ഷെയ്ഖ് സായിദ് റോഡിൻ്റെ ഒരു ഭാഗം അടച്ചിരുന്നു.

ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാ​ഗം, ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ നിന്നുള്ള വൺവേ റോഡ് എന്നിവയാണ് താത്കാലികമായി അടച്ചിട്ടിരുന്നത്. ഈ സമയങ്ങളിൽ ഇതുവഴിപോകുന്ന യാത്രക്കാർ അൽ മുസ്താഖ്ബൽ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് എന്നീ റോഡുകൾ യാത്രക്കായി ഉപയോ​ഗിക്കണമെന്ന് ആർടിഎ അറിയിച്ചിരുന്നു.

 

The post ദുബായ് റൈഡ് 2024: പതിനായിരങ്ങളുടെ സൈക്ലിംഗ് ട്രാക്കായി ഷെയ്ഖ് സായിദ് റോഡ് appeared first on Dubai Vartha.



By admin