• Wed. Sep 24th, 2025

24×7 Live News

Apdin News

ദുൽഖർ സൽമാന്റെ കാർ കസ്റ്റഡിയിൽ; പരിശോധന തുടര്‍ന്ന് കസ്റ്റംസ്

Byadmin

Sep 24, 2025


ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. ദുൽഖർ സൽമാന്റെ വാഹനവും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് രജിസ്ട്രേഷൻ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. ലാൻഡ് റോവർ ഡിഫൻഡർ വാഹനമാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി.

നേരത്തെ പരിശോധനയുടെ ഭാഗമായി സിനിമ താരം അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് പിടിച്ചെടുത്തു. രാവിലെ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്‍റെ തേവരയിലെ വീട്ടിലും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നു.

റെയ്ഡിനിടെ അഭിഭാഷകരെ നടൻ അമിത് ചക്കാലക്കൽ വിളിച്ചു വരുത്തി. എന്നാൽ ഇപ്പൊൾ സംസാരിക്കാൻ ആകില്ല എന്ന് കസ്റ്റംസ് അറിയിച്ചു. പൊലീസും വീട്ടിൽ തുടരുന്നു. 5 വർഷം മുൻപ് എടുത്ത 99 മോഡൽ 105 ലാൻഡ് ക്രൂയിസർ ആണ് അമിത് ചക്കാലക്കലിനു ഉള്ളത്. ഡൽഹി രജിസ്ട്രേഷൻ വണ്ടി മധ്യപ്രദേശ് രജിസ്ട്രേഷൻ ആക്കിയാണ് (MP 09 W 1522) വാങ്ങിയത്. ഇതിന്റെ പശ്ചാത്തലമാണ് അന്വേഷിക്കുന്നത്. പരിശോധനയുടെ ഭാഗമായി ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് പിടിച്ചെടുത്തു.

By admin