
തിരുവനന്തപുരം: ദേശീയപാതയിലെ വിള്ളല്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കാണിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യു ഡി എഫും ബി ജെ പിയും ഈ പ്രചാരണം ഒരുപോലെ നടത്തുന്നത് പരിഹാസ്യമാണ്.
മുടങ്ങിക്കിടന്ന ദേശീയപാത യാഥാര്‍ഥ്യമാകുന്നത് ഞങ്ങള്‍ കാരണം തന്നെയാണ്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി 5580.74 കോടി സംസ്ഥാന വിഹിതം കൈമാറി. സംസ്ഥാനം അമിത സാമ്പത്തിക ബാധ്യത വഹിക്കേണ്ടി വന്നാലും മുന്നോട്ടുപോകും.
ചില പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ട് ദേശീയപാത ആകെ തകരുമെന്നു കാണേണ്ട. ദേശീയ പാത വികസനം നടക്കില്ലെന്ന് കരുതുന്നവര്‍ വെറുതെ മനപ്പായസമുണ്ണേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.