• Sun. Jan 12th, 2025

24×7 Live News

Apdin News

ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ച്‌ ഖത്തർ; സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കും – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 12, 2025


Posted By: Nri Malayalee
January 11, 2025

സ്വന്തം ലേഖകൻ: ആഭ്യന്തര ഉൽപാദന മേഖലയെ ശക്തിപ്പെടുത്തുക, സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു. 2030 വരെ ആറു വർഷത്തേക്കുള്ള ഖത്തർ നാഷനൽ മാനുഫാക്ചറിങ് സ്ട്രാറ്റജിയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. വ്യവസായിക വൈവിധ്യവൽക്കരണം, സുസ്ഥിര വളർച്ച എന്നിവ കൂടി ഉൾകൊള്ളുന്നതാണ് പുതിയ നയം.

ഖത്തർ നാഷനൽ കൺവൻഷൻ സെന്‍ററിൽ നടന്ന നയപ്രഖ്യാപന പരിപാടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ഉദ്ഘാടനം ചെയ്തു. വാണിജ്യ, വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനി ദേശീയ നയം സംബന്ധിച്ച് വിശദീകരണം നടത്തി. ഖത്തർ ദേശീയ വിഷന്‍റെ ഭാഗമായി പദ്ധതിയിലൂടെ 2030 ഓടെ പ്രതിവർഷം 275 കോടി ഖത്തർ റിയാലിന്‍റെ നിക്ഷേപമാണ് ഉൽപാദനമേഖലയിൽ ലക്ഷ്യമിടുന്നത്.

ആറുവർഷ പദ്ധതിയിലൂടെ വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകൾക്ക് ഊർജം പകരുകയാണ് ലക്ഷ്യം. സുസ്ഥിര വികസനമെന്ന കാഴ്ചപ്പാടിൽ ഊന്നിയാകും പദ്ധതികൾ തയ്യാറാക്കുക. രാജ്യത്തിന്‍റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനി വ്യക്തമാക്കി. ഉൽപാദന മേഖലയിൽ നിന്നുള്ള വരുമാനം 7500 കോടി ഖത്തർ റിയാലായി ഉയർത്തും.

2030ഓടെ രാജ്യത്തെ ആഭ്യന്തര ഉൽപാദനത്തിന്‍റെ 3.4 ശതമാനം പെട്രോളിയം ഇതര മേഖലയിൽ നിന്നും സമാഹരിക്കുന്ന വിധത്തിൽ സമ്പദ്‌ഘടനയെ വൈവിധ്യവൽകരിക്കുകയാണ് ലക്ഷ്യം. പെട്രോളിയം ഇതര കയറ്റുമതി 4900 കോടി റിയാലിൽ എത്തിക്കും. പ്രാദേശിക വ്യവസായവും ട്രേഡ് എക്സ്ചേഞ്ചും വികസിപ്പിക്കുക, സ്ഥാപനങ്ങളുടെ മികവ്, വ്യാപാര-നിക്ഷേപമേഖല ആകർഷകമാക്കൽ, ഉപഭോക്തൃ സംരക്ഷണവും മത്സരക്ഷമതയും വർധിപ്പിക്കുക എന്നീ നാല് ലക്ഷ്യങ്ങളിൽ ഊന്നിയാണ് പുതിയ വാണിജ്യ-ഉൽപാദന നയം ആവിഷ്കരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടി വർധിപ്പിച്ച് ഉൽപാദനമേഖലയുടെ വൈവിധ്യവൽക്കരണവും പ്രധാന അജണ്ടയായി ദേശീയ നയം മുന്നോട്ടുവെക്കുന്നു. സഹമന്ത്രി അഹമ്മദ് ബിൻ മുഹമ്മദ് അൽ സായിദ്, മന്ത്രിമാർ ഉൾപ്പെടെ നിരവധി പ്രമുഖർ ദേശീയ ഉൽപാദന നയ പ്രഖ്യാപന പരിപാടിയിൽ പങ്കെടുത്തു.

By admin