• Sun. Jul 19th, 2026

24×7 Live News

Apdin News

‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

Byadmin

Jul 19, 2026


72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര തിളക്കത്തിൽ മലയാളം. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി പുരസ്‌കാരത്തിന് അർഹയായി. ദൈവത്തിനും കൂടെ നിന്നവർക്കും നന്ദിയെന്ന് വിജയലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു. പാട്ടുപാടാൻ സാധിച്ചതിൽ വലിയ സന്തോഷം. പുരസ്കാരം ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയില്ലായിരുന്നു. എല്ലാ ഈശ്വരന്റെ അനുഗ്രഹമാണ് വൈക്കം വിജയലക്ഷ്മി പറഞ്ഞു.

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ അങ് വാനകോണിൽ എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

By admin