ന്യൂഡൽഹി: ദേശീയ ചലച്ചിത്ര കോർപ്പറേഷൻ (എൻഎഫ്ഡിസി) പാർട്ട് ടൈം ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. 3 വർഷത്തേക്കാണ് നിയമനം. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി അറിയിച്ചത്.
മലയാളത്തിലും തമിഴിലും സിനിമ സീരിയൽ രംഗങ്ങളിൽ സുപരിചിതനായ നടനും രാഷ്ട്രീയക്കാരനുമാണ് കൃഷ്ണ കുമാർ. ഇന്ത്യൻ മിലിട്ടറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ദൂദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിൽ ന്യൂസ് റീഡറായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് അദ്ദേഹം സിനിമാ രംഗത്തേക്കെത്തുന്നത്.