• Wed. Oct 30th, 2024

24×7 Live News

Apdin News

‘നവവധു’വായി അണിഞ്ഞൊരുങ്ങി കൊല്ലം സുധിയുടെ ഭാര്യ രേണു

Byadmin

Oct 30, 2024





നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി കൊല്ലം സുധിയുടെ ഭാര്യ രേണു. സമൂഹമാധ്യമങ്ങളിൽ രേണു പങ്കു വച്ച പുതിയ ചിത്രങ്ങൾക്ക് നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. കോമഡി ആർട്ടിസ്റ്റായിരുന്ന കൊല്ലം സുധി അകാലത്തിൽ മരണപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് രേണു ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തുന്നത്. ഭർത്താവ് മരിച്ചെന്നു കരുതി ജീവിതകാലം മുഴുവൻ കരഞ്ഞു ജീവിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നാണ് ഒരു കമന്‍റ്. വീണ്ടും സുമംഗലിയാകാൻ അനുഗ്രഹിക്കട്ടെ എന്നും ചിലർ കുറിച്ചിട്ടുണ്ട്. വിമർശിച്ചു കൊണ്ടുള്ള കമന്‍റുകളും ധാരാളമാണ്. മഞ്ഞ നിറമുള്ളകസവു സാരിയും കസവു പതിപ്പിച്ച ചുവന്ന ബ്ലൗസുമാണ് വേഷം. ഒപ്പം ആന്‍റിക് ആഭരണങ്ങളും അരപ്പട്ടയും ജിമിക്കിയും നെറ്റിച്ചുട്ടിയും അണിഞ്ഞിട്ടുണ്ട്.

മുടിയിൽ ചുവപ്പു നിറമുള്ള പൂക്കൾ കൂടി ചൂടിയാണ് ബ്രൈഡൽ ലുക്ക് പൂർത്തിയാക്കിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ സുജ അഖിലേഷാണ് രേണുവിനെ ഒരുക്കിയിരിക്കുന്നത്. രേണുവിനെ ഒരുക്കുന്ന വിഡിയോയും സുജ ഇൻ‌സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

രേണു പുതിയ വീട് നിർമിച്ചതും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുധിയുടെ മുൻ ഭാര്യയിലുള്ള മകനും രേണുവിനൊപ്പമാണ്. നാടകാഭിനയത്തിലേക്കു കടക്കുകയാണെന്നു രേണു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.



By admin