മനാമ: 2025 മാര്‍ച്ച് 15 ശനിയാഴ്ച ബഹ്‌റൈനില്‍ രാത്രിക്കും പകലിനും ഒരേ ദൈര്‍ഘ്യമായിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് റിഥ അല്‍ അസ്ഫൂര്‍. 12 മണിക്കൂര്‍ വീതമാണ് രാവും പകലും ഉണ്ടാവുക. ശനിയാഴ്ച 5:46ന് സൂര്യന്‍ ഉദിക്കുകയും വൈകീട്ട് 5:46ന് അസ്തമിക്കുകയും ചെയ്യും.
അതേസമയം, മാര്‍ച്ച് 20 ന് ബഹ്‌റൈനില്‍ വസന്തകാലം ആരംഭിക്കും. 92 ദിവസവും 17 മണിക്കൂറും 40 മിനിറ്റുമായിരിക്കും വസന്തകാലത്തിന്റെ ദൈര്‍ഘ്യമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം റമദാന്‍ മുഴുവനായും ശീതകാലത്ത് ആയിരിക്കും. 2030 വരെ ഇത് തുടരുമെന്നും അല്‍ അസ്ഫൂര്‍ കൂട്ടിച്ചേര്‍ത്തു.
The post നാളെ ബഹ്‌റൈനില്‍ രാത്രിക്കും പകലിനും ഒരേ ദൈര്‍ഘ്യം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.