• Sun. Aug 17th, 2025

24×7 Live News

Apdin News

‘നിങ്ങൾ ഗർഭിണിയായാലോ? ലിവ് ഇൻ റിലേഷൻ സ്ത്രീകൾക്ക് നല്ലതല്ല’; കങ്കണ റണാവത്ത്

Byadmin

Aug 17, 2025


ലിവ് ഇൻ റിലേഷൻ സ്ത്രീകൾക്ക് ​നല്ലതല്ലെന്ന് നടിയും മാണ്ഡി എംപിയുമായ കങ്കണ റണൗട്ട്. ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കങ്കണയുടെ പരാമർശം. മതപ്രഭാഷകനായ അനിരുദ്ധാചാര്യ മഹാരാജ് നടത്തിയ പ്രസ്താവനയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് കങ്കണയുടെ പരാമർശം. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നത് സ്ത്രീകൾക്ക് അപകടമാണെന്നായിരുന്നു അദേഹത്തിന്റ വാദം.

അനിരുദ്ധാചാര്യ മഹാരാജ് നടത്തിയ പ്രസ്താവനയ്ക്കെതിരെ ദിഷ പഠാനിയുടെ സഹോദരി ഖുഷ്ബു പഠാനി വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. അനിരുദ്ധാചാര്യ മഹാരാജിന്റെ പരാമർശം അരോചകമാണെന്ന് ഖുഷ്ബു പഠാനി പറഞ്ഞിരുന്നു. ഇതിനോട് ലിവ് ഇൻ റിലേഷൻ സ്ത്രീകൾക്ക് സൗഹൃദപരമല്ലെന്നായിരുന്നു ഖുഷ്ബു പഠാനിയുടെ പരാമർശത്തോട് കങ്കണ പ്രതികരിച്ചത്.

“നമ്മുടെ സമൂഹത്തിൽ വിവാഹങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്, ഭാര്യയോട് വിശ്വസ്തത പുലർത്താൻ പുരുഷൻ നൽകുന്ന വാഗ്ദാനമാണിത്. ഇക്കാലത്ത് ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ച് ധാരാളം സംസാരമുണ്ട്. ഞാൻ കണ്ടതിൽ നിന്ന്, ഇവ സ്ത്രീകൾക്ക് അനുകൂലമായ കാര്യങ്ങളല്ല. നാളെ നിങ്ങൾ ഗർഭിണിയാകുമ്പോൾ, ആരാണ് നിങ്ങളെ ഗർഭഛിദ്രത്തിന് കൊണ്ടുപോകുക?” എന്നാണ് കങ്കണ ചോദിക്കുന്നത്. തന്റെ ജീവിതത്തിലുടനീളം തൻ റിലേഷൻഷിപ്പുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അത്തരം ബന്ധമുള്ള ഒരുപാട് ആളുകളെ താൻ കണ്ടിട്ടുമുട്ടുണ്ടെന്ന് കങ്കണ പറയുന്നു.

ഒരു അഭിമുഖത്തിലാണ് കങ്കണ റണാവത്ത് അഭിപ്രായം വ്യക്തമാക്കിയത്. ലിവ്-ഇൻ ബന്ധങ്ങൾ നിയമപരമാണെന്ന് അഭിമുഖത്തിൽ അവതാരകൻ ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ, സ്ത്രീകളെ സംരക്ഷിക്കുന്നതിനാണ് പല നിയമങ്ങളും രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് പറഞ്ഞുകൊണ്ട് കങ്കണ മറുപടി നൽകി. “ശാസ്ത്രീയമായി പറഞ്ഞാൽ, നമ്മൾ എത്രമാത്രം സ്വയം ശാക്തീകരിക്കുകയോ പുസ്തകങ്ങളിലൂടെയും സർവേകളിലൂടെയും സ്വയം വിദ്യാഭ്യാസം നേടുകയോ ചെയ്താലും, പുരുഷന്മാർക്ക് വിഭാഗീയത സൃഷ്ടിക്കാൻ കഴിയും, സ്ത്രീകൾക്ക് കഴിയില്ല,” കങ്കണ പറഞ്ഞു.

By admin