• Sat. Feb 1st, 2025

24×7 Live News

Apdin News

നിജ്ജര്‍ വധത്തില്‍ ഇന്ത്യയുടെ പങ്കിന് തെളിവില്ലെന്ന് കനേഡിയന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 1, 2025


Posted By: Nri Malayalee
January 31, 2025

സ്വന്തം ലേഖകൻ: ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ വധത്തില്‍ ‘വിദേശരാജ്യ’ത്തെ ആധികാരികമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന തെളിവു ലഭിച്ചിട്ടില്ലെന്ന് കനേഡിയന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിലും ജനാധിപത്യസ്ഥാപനങ്ങളിലും വിദേശരാജ്യങ്ങളുടെ ഇടപെടലുണ്ടായോ എന്നന്വേഷിക്കാനായി നിയമിച്ച കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

എന്നാല്‍, നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണത്തെക്കുറിച്ച് ഇന്ത്യ തെറ്റായ വിവരങ്ങള്‍ പരത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. 2023 ജൂണില്‍ സറേയിലാണ് നിജ്ജര്‍ വധിക്കപ്പെട്ടത്. അതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നതിന് ‘വിശ്വസനീയമായ വിവര’മുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു.

2023 സെപ്റ്റംബറില്‍ ട്രൂഡോ നടത്തിയ ഈ ആരോപണം ഇരുരാജ്യവും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കി. ആരോപണം ഇന്ത്യ നിഷേധിച്ചു. നയതന്ത്രപ്രതിനിധികളെ ഇരുരാജ്യവും തിരിച്ചുവിളിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കാനഡ വീണ്ടും ഇന്ത്യക്കുനേരേ ആരോപണമുയര്‍ത്തി. ഇതേത്തുടര്‍ന്ന് അവിടത്തെ സ്ഥാനപതിയുള്‍പ്പെടെ ആറു നയതന്ത്രപ്രതിനിധികളെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു.

By admin